ENTERTAINMENT

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍.

സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ച്‌ കോമ്ബോ സൃഷ്ടിക്കുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.സീ കേരളം ചാനലിലെ മിഴിരണ്ടിലും എന്ന സീരിയലില്‍ നായികയും നായകനുമായി അഭിനയിച്ച താരങ്ങളാണ് നടന്‍ സല്‍മാനുള്ളും നടി മേഘ മഹേഷും.

സഞ്ജു, ലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങള്‍ അവതരിപ്പിച്ചത്. അവിചാരിതമായി സഞ്ജുവിന് ലക്ഷ്മിയെ വിവാഹം കഴിക്കേണ്ടി വന്നെങ്കിലും അവര്‍ക്ക് ഒന്നിക്കാന്‍ സാധിച്ചിരുന്നില്ല.

സഞ്ജു മറ്റൊരു വിവാഹം കൂടി കഴിച്ചതോടെ ലക്ഷ്മിയുമായി ഒന്നിക്കണം എന്നായിരുന്നു പ്രേക്ഷകരുടെ ഏറെ ആഗ്രഹം. എന്നാല്‍ സീരിയലില്‍ അത് നടന്നില്ലെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ് താരങ്ങള്‍.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെസല്‍മാനുല്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മേഘയും താനും പ്രണയത്തില്‍ ആണെന്നും വിവാഹിതരായെന്നും വെളിപ്പെടുത്തുന്നത്.

പുതിയ സീരിയലില്‍ ഒരുമിക്കുന്നതാണോ നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിക്കുകയാണോ എന്നിങ്ങനെ നൂറായിരം ചോദ്യങ്ങള്‍ വന്നു. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തുകയാണ് താരം.

മേഘയുമായി രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന്റെ വീഡിയോ ആണ് നടന്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു താരങ്ങള്‍ വിവാഹിതരായത്.

ഇന്റര്‍കാസ്റ്റ് വിവാഹം കൂടി ആയതിനാല്‍ വീട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. അതേസമയം താര ദമ്ബതിമാരെ കുറിച്ച്‌ ആരാധകര്‍ എഴുതിയ കമന്റുകളും ശ്രദ്ധേയമാവുകയാണ്.’ഞങ്ങളുടെ വലിയ ദിവസത്തിന്റെ ഒരു ചെറിയ സംഗ്രഹം… ആകാശം മുട്ടെ സന്തോഷത്തിലും ആനന്ദത്തിലും ഞങ്ങള്‍ മുങ്ങിയ ദിവസം! വിവാഹം കൂടുതല്‍ വര്‍ണ്ണാഭമായതും അവിസ്മരണീയവുമാക്കിയതിന് എന്റെ ഇക്ക അഡ്വ. സഫീറിനും മുഴുവന്‍ ടീമിനും വലിയ നന്ദി.’ എന്നാണ് വിവാഹത്തെ കുറിച്ച്‌ സല്‍മാനുല്‍ എഴുതിയത്.

എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ തന്നെയാണോ ഈ വിവാഹം നടത്തിയത്? ഇപ്പോള്‍ ഒന്നും തിരിയില്ല. ഒരു പ്രശ്‌നം വരുമ്ബോള്‍ ആണ് മനസ്സിലാക്കുക. വീട്ടുകാരുടെ സമ്മതത്തോടെയാണെങ്കില്‍ പ്രശ്‌നങ്ങളിലും കൂടെ നില്‍ക്കും.

ഈ വീഡിയോയില്‍ അവരെ കണ്ടില്ലല്ലോ… എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. രണ്ടുപേരും അവരവരുടെ കരിയര്‍ കുറച്ചുകൂടിമുന്നോട്ട് കൊണ്ടുപോയിട്ട് എല്ലാരുടെയും സമ്മതത്തോടെ സന്തോഷമായി ഒന്നിച്ചാല്‍ മതിയായിരുന്നു.

സീരിയലിലെ പ്രണയം കണ്ടപ്പോള്‍ നിങ്ങള്‍ ജീവിതത്തിലും ഒന്നിച്ചെങ്കില്‍ എന്നാഗ്രഹിച്ചു. ആ രണ്ടുപേരെ പ്രതീക്ഷിക്കാതെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. ജീവിതകാലം മുഴുവന്‍ സന്തോഷായിരിക്കട്ടെ രണ്ടാളും.

ഒത്തിരി ഇഷ്ട്ടാണ് ഇവരെ എന്റെ അമ്മ നിങ്ങളുടെ കട്ട ഫാന്‍ ആണ്. സീരിയലില്‍ നിങ്ങള്‍ ഒന്നിക്കുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു. പക്ഷേ ഇത് വലിയൊരു ട്വിസ്റ്റ്. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചല്ലേ.

ലക്കി കപ്പിള്‍സ്…. ഇത് റിയലാണോ? ആണെങ്കില്‍ അടിപൊളി. ആ സീരിയലിലോ ഒന്നിച്ചില്ല. ജീവിതത്തില്‍ എങ്കിലും ഒന്നിച്ചല്ലോ, അത് മതി… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
ഇതിനൊപ്പം താരങ്ങളുടെ പ്രായം സംബന്ധിച്ചിട്ടുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ബാലതാരമായി അഭിനയിച്ചു തുടങ്ങിയ മേഘയ്ക്ക് 19 വയസ്സ് ആയിട്ടുള്ളൂ.

സല്‍മാനുള്ളിന് 31 വയസ്സും. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്. ഇത്ര ചെറിയ പ്രായത്തിലെ എടുത്തുചാട്ട വിവാഹം വേണമായിരുന്നോ എന്നാണ് മേഘയോട് ചിലര്‍ ചോദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button