മേൽപ്പാലം പുതുവർഷത്തിൽ നാടിന് സമർപ്പിക്കും

എടപ്പാള്‍: നിർമാണം പൂർത്തീകരിച്ച എടപ്പാൾ മേൽപ്പാലം പുതുവർഷത്തിൽ നാടിന് സമർപ്പിക്കും. രണ്ടുദിവസം മഴ ഒഴിഞ്ഞുനിന്നതോടെ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ചു. അടഞ്ഞുകിടന്ന പാതകളെല്ലാം ടാറിങ് ചെയ്ത് തുറന്നുകൊടുത്തു. തൃശൂർ,- കോഴിക്കോട്, പാലക്കാട്, പൊന്നാനി റോഡുകളിലും എടപ്പാൾ ടൗണിലും രണ്ട് പാളിയായിട്ടാണ് ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചത്. മേൽപ്പാലത്തിനുമുകളിലെ ടാറിങ്ങാണ് ആദ്യം പൂർത്തീകരിച്ചത്. സിഗ്നൽ ബോർഡ് സ്ഥാപിക്കൽ, അടയാളപ്പെടുത്തൽ പ്രവൃത്തി എന്നിവ പൂർത്തിയാക്കി. പാലത്തിനടിയിൽ ശുചിമുറികൾ, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കാനുണ്ട്. എടപ്പാളിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് മേല്‍പ്പാലം. തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാലുറോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് കെ ടി ജലീല്‍ എംഎല്‍എ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയം കൊണ്ടുവന്നത്
