Categories: KERALA

ഇന്ന് ലോക വൃക്കദിനം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220209-WA0010-723x1024&period;jpg" alt&equals;"" data-id&equals;"15469" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220209-WA0010&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;15469" class&equals;"wp-image-15469"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ലോക വൃക്കദിനം വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ ഈ ദിനം ആചരിച്ചുവരുന്നത്&period; വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രക്തത്തെ ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങൾ മൂത്രമായി കടത്തിവിടാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകൾ&period; ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്&period; 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകളിൽ അവബോധം വളർത്തുന്നതിനും വൃക്കരോഗങ്ങളുടെ മൊത്തത്തിലുള്ള ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്&period; ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൃക്കരോഗം തടയുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിന് എല്ലാ വർഷവും ആരോഗ്യ സംഘടനകൾ ഈ ദിനം ആചരിക്കുന്നു&period; ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല&comma; രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം&comma; രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകൾക്ക് പങ്കുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൃക്കകളെക്കുറിച്ചുള്ള അവബോധം വളർത്തുക&comma; വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ &lpar;സികെഡി&rpar; പ്രധാന ഘടകങ്ങളായ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉയർത്തിക്കാട്ടുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം&period; ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷന്റെയും സംയുക്ത സമിതിയാണ് ലോക കിഡ്‌നി ദിനാചരണത്തിന് ആദ്യം തുടക്കമിട്ടത്&period; എല്ലാവർക്കും കിഡ്‌നിയുടെ ആരോ&ZeroWidthSpace;ഗ്യം എന്നതാണ് ഈ വർഷത്തെ പ്രമേയം&period; സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വൃക്ക സംരക്ഷണ വിദ്യാഭ്യാസവും പൊതുരംഗത്ത് ബോധവൽക്കരണവും സംഘടനകൾ ഉയർത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം&period;<br>പ്രമേഹം&comma; ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്&period; വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്&period; പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം&period; കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം ഉണ്ടാവുകയും ഇതിലൂടെ വൃക്കയുടെ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു&period; യൂറിക് ആസിഡ് വൃക്കയിലെ അരിപ്പകളിൽ അടിഞ്ഞ് യൂറിക് ആസിഡ് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്&period; മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്&comma; കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക&period;<br>വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക&period; കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും ഉപയോഗിക്കുന്ന ആളാണെങ്കിൽ അത് ഒഴിവാക്കണം&period; ഇത്തരം മധുരപലഹാരങ്ങളിലെല്ലാം കൃത്രിമ മധുരം ചേർക്കുന്നുണ്ട്&period; അത് നിങ്ങളുടെ വൃക്കകളെ പ്രതികൂലമായി ബാധിക്കും&period;<br>ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

14 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

14 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

18 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

18 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

21 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

21 hours ago