MALAPPURAM

ഇന്ന് മുതൽ തിരൂർ വഴി അഞ്ച് പുതിയ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

തിരൂർ : വ്യാഴാഴ്ച മുതൽ മൂന്നാറിലേക്ക് അടക്കം തിരൂർ വഴി കൂടുതൽ ദീർഘദൂര സർവീസുകളുമായി കെഎസ്ആർടിസി. ഗുരുവായൂർ,മൂന്നാർ, പത്തനംതിട്ട ഡിപ്പോകളാണ് പുതിയ സർവീസുകളുമായി വരുന്നത്. മൂന്നാർ ഡിപ്പോയുടെ സർവീസ് മൂന്നാറിൽ നിന്ന് രാവിലെ 5 :30ന് ആരംഭിക്കും. ഉച്ചയ്ക്ക് 1:30 ഓടെ കോഴിക്കോട് എത്തുന്ന ബസ് തിരിച്ചു വൈകിട്ട് മൂന്നുമണിക്ക് ഇതേ റൂട്ടിലൂടെ മൂന്നാറിലേക്ക് പുറപ്പെടും. മൂന്നാറിലേക്ക് പുറപ്പെടുന്ന ഈ ബസ് വൈകിട്ട് 4: 30ന് തിരൂരിൽ എത്തും. മൂന്നാറിൽ രാത്രി 11 മണിയോടെ ട്രിപ്പ് അവസാനിപ്പിക്കും. മൂന്നാർ ഭാഗത്തേക്ക് ചുരുങ്ങിയ ചെലവിൽ വിനോദയാത്ര പോകുന്നവർക്ക് ഏറെ ഉപകാരപ്രദമാകും ഈ സർവീസ്. 291 രൂപയാണ് തിരൂർ മൂന്നാർ ടിക്കറ്റ് നിരക്ക്. മൂന്നാർ കോഴിക്കോട് ബസിന് റിസർവേഷൻ സൗകര്യവും ലഭ്യമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button