SPORTS
ദേവദത്ത് പടിക്കലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 7.75 കോടി രൂപയ്ക്ക്
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ ഓപ്പണർ ആയിരുന്ന പാതി മലയാളി ദേവദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും ടീമില്‍ ഉള്‍പ്പെടുത്തിയതിനും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനും ഫ്രാഞ്ചൈസിക്കും ട്വിറ്ററിലൂടെ താരം നന്ദി അറിയിച്ചു.ടീമിനായി താന്‍ മികച്ച കളി പുറത്തെടുക്കുമെന്നും കുമാര്‍ സംഗക്കാരയുടെയും ജോസ് ബട്ടലറുടെയും സഞ്ജു സാംസണിന്റെയെല്ലാം കൂടെയുള്ള അവസരം മികച്ചതായി കാണുന്നുവെന്നും മികച്ച ഒരു സീസണ്‍ ടീം കണ്ടെത്തുമെന്നും താരം പറഞ്ഞു.
7.75 കോടി രൂപക്കാണ് രാജസ്ഥാന്‍ മലയാളിയായ ദേവദത്തിന് ടീമിലെത്തിച്ചത്. രാജസ്ഥാന്‍ തന്നെയാണ് താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.