KERALA

ഇന്ധനവില ഇന്നും കൂട്ടി. ഡീസല്‍ ഒരു മാസത്തിനിടെ കൂടിയത് ആറര രൂപയിലേറെ.

തിരുവനന്തപുരം: ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 108.44 ഉം ഡീസല്‍ വില 102.10 ഉം ആണ്. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 100.42 ഉം പെട്രോള്‍ വില 106.71 ഉം ആയി ഉയര്‍ന്നു.

എണ്ണക്കമ്പനികള്‍ ദിവസേനെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button