PONNANI
എ.കെ.എസ്.ടി.യു ജില്ല സമ്മേളനം നാളെ പൊന്നാനിയിൽ

പൊന്നാനി: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ 25ാം ജില്ല സമ്മേളനം ഡിസംബര്‍ 11, 12 തീയതികളിലായി നടക്കും. പൊന്നാനി എം.ഐ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം സി.പി.ഐ കണ്ണൂര്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവിധ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കൂടാതെ സർവിസിലിരിക്കെ മരിച്ചപ്പെട്ട അജ്മല്‍ മാസ്റ്ററുടെ സ്മരണക്കായി 10,000 രൂപയുടെ ലൈബ്രറി പുസ്തകങ്ങളുടെ എന്‍ഡോവ്‌മൻെറ് ഉപജില്ലയിലെ ഒരു സ്‌കൂളിന് നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ എം. വിനോദ്, പി. രാജന്‍, വി.കെ. ശ്രീകാന്ത്, ബാബു എന്നിവര്‍ പങ്കെടുത്തു.
