Uncategorized
ഇന്ദിരാഗാന്ധി രക്ഷ രക്തസാക്ഷിത്വ ദിനം ആചരിച്ചു


എടപ്പാൾ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനം നന്നംമുക്ക് ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും ജോഡോ പ്രതിജ്ഞയും നടത്തി. അനുസ്മരണയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ടി അബ്ദുൽ ഖാദർ, പ്രസാദ് പ്രണവം, അബ്ദുസ്സലാം എന്ന കുഞ്ഞു,കെ സി അലി, നിതിൻ ഭാസ്കർ, ടി കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു
ശരീഫ് മാസറ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു.
