Categories: MALAPPURAM

ഇന്ത്യയിൽ ആദ്യം; മലപ്പുറം നഗരസഭയിലെ എല്ലാ അങ്കണവാടികളും ഹൈടെക്; ഫുൾ എയർകണ്ടീഷൻ, മോഡേൺ സ്മാർട്ട് ക്ലാസ് റൂം..!!

&NewLine;<p><em>മലപ്പുറം&colon;<&sol;em> ജില്ലയിലെ മലപ്പുറം നഗരസഭയിലെ മുഴുവൻ അങ്കണവാടികളിലും സ്മാർട്ട് അങ്കണവാടി പദ്ധതി പൂർത്തീകരിച്ചു&period; ഇതോടെ മുഴുവൻ അങ്കണവാടികളിലും എയർകണ്ടീഷൻ സൗകര്യവും&comma; സ്മാർട്ട് ടിവി&comma; സൗണ്ട് സിസ്റ്റം മോഡേൺ ഇൻഫ്രാ സ്ട്രക്ചർ&comma; ഹൈടെക് കളിയുപകരണങ്ങൾ&comma; ശിശു സൗഹൃദ ഫർണിച്ചറുകൾ&comma; സ്റ്റോറേജ് ബിന്നുകൾ&comma;മിക്സി ഗ്രൈൻഡറുകൾ തുടങ്ങി സർവ്വ സജ്ജീകരണങ്ങളൊരുക്കി&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആ പ്രദേശത്തെ മുഴുവൻ അങ്കണവാടികളും എയർകണ്ടീഷൻ സൗകര്യങ്ങളുള്ള മോഡേൺ ഹൈടെക് അങ്കണവാടികൾ ആക്കി മാറ്റുന്നത്&period; സമ്പൂർണ്ണ ഹൈടെക് അങ്കണവാടികളുടെ പൂർത്തീകരണ പ്രഖ്യാപനം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി വ്യാഴം മലപ്പുറം ടൗൺഹാളിൽ നിർവഹിക്കും&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ കുട്ടികൾ അങ്കണവാടികളെ പ്രീ പ്രൈമറി പഠനത്തിന് തിരഞ്ഞെടുക്കുന്നതിനും&comma; കുട്ടികളെ ആകർഷിക്കുന്നതിനുമാണ് ഉയർന്ന പശ്ചാത്തല സൗകര്യങ്ങൾ മലപ്പുറം നഗരസഭ അങ്കണവാടികളിൽ തയ്യാറാക്കിയത്&period; പുറംഭാഗം ട്രെയിനുകളുടെ കമ്പാർട്ട്മെൻറ് രൂപത്തിലും&comma; അകത്ത് ചുമരുകളിൽ ഏകീകൃത കളറിംഗ് നൽകി ശിശു സൗഹൃദ ആകർഷകമായ കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ വരച്ചുമാണ് എല്ലാ അങ്കണവാടികളിലെയും ചുമരുകളിൽ തയ്യാറാക്കിയത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആകെയുള്ള അറുപത്തിനാല് അങ്കണവാടികളിൽ നാൽപത്തിരണ്ട് അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലും&comma; ഇരുപത്തിരണ്ട് അങ്കണവാടികൾ വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്&period; സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും ഒരേ തരത്തിലുള്ള സൗകര്യമൊരുക്കി എന്ന അപൂർവ്വ നേട്ടവും മലപ്പുറത്തെ അങ്കണവാടികൾ പദ്ധതി മുഖാന്തരം നേടുകയുണ്ടായി&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേന്ദ്രസർക്കാർ ഫണ്ടും നഗരസഭയുടെ തനത് ഫണ്ടും ഉൾപ്പെടെ രണ്ടു കോടി നാൽപ്പത്തിഅഞ്ച് ലക്ഷം രൂപക്ക് ബഹുവർഷ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നഗരസഭ പൂർത്തിയാക്കിയത്&period; പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന അങ്കണവാടികളിൽ ഉൾപ്പെടെ സമ്പൂർണ്ണമായി വൈദ്യുതീകരണ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി പൂർത്തീകരിച്ചു&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൂടാതെ അങ്കണവാടികളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന രക്ഷിതാക്കൾക്കും പൂർണ്ണമായ സൗകര്യങ്ങളും&comma; മുഴുവൻ രക്ഷിതാക്കൾക്കും ഇരിക്കുന്നതിന് വേണ്ടി ആയിരം കസേരകളുമാണ് നഗരസഭ അറുപത്തിനാല് അങ്കണവാടികളിലായി നൽകിയത്&period; കൂടാതെ അങ്കണവാടിയിലെ വർക്കർമാരെയും&comma; ആയമാരെയും ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ വിനോദയാത്ര ഉൾപ്പെടെ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു&period; നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും പങ്കെടുക്കാൻ കഴിയാവുന്ന തരത്തിൽ അങ്കണവാടി കലോത്സവത്തിനുള്ള തുകയും വകയിരുത്തി&period; അങ്കണവാടി വിദ്യാഭ്യാസ രംഗത്തും&comma; അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനരംഗത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകയാണ് ഇതുമൂലം മലപ്പുറം സൃഷ്ടിച്ചത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 minutes ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 minutes ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

12 minutes ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

5 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

5 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

7 hours ago