കള്ളക്കേസിൽ കുടുക്കി തടവിലാക്കിയ ചിയ്യാനൂർ വി.പി.അബ്ദുൽ ഖാദറിനെ വിട്ടയക്കുക: വെൽഫെയർ പാർട്ടി


ചങ്ങരംകുളം: ഉദിനൂ പറമ്പിലെ പഴയ പന്നിവളർത്തു കേന്ദ്രം താവളമാക്കി ചങ്ങരംകുളത്ത് താണ്ഡവമാടുന്ന ലഹരി മദ്യമാഫിയാ സംഘത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും
കള്ളക്കേസിൽ കുടുക്കി തടവിലാക്കിയ ചിയ്യാനൂർ വി.പി.അബ്ദുൽ ഖാദറിനെ വിട്ടയക്കണമെന്നും
വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ഉദിനൂ പറമ്പിലെ ഒളികേന്ദ്രത്തിലെ ആളൊഴിഞ്ഞ പഴയ വീട് കേന്ദ്രീകരിച്ച് മയക്ക്മരുന്നുകളും ലഹരി വസ്തുക്കളും കൊണ്ട് വന്ന് കച്ചവടം നടത്തുകയാണ് മാഫിയാ സംഘം.
സമീപ പ്രദേശത്തെ വീടുകളിൽ കയറി മാഫിയാ സംഘം വീട്ടമ്മമാരെയും ഗർഭികളെയും ആക്രമിച്ച് പരിക്കേ പ്പിക്കുയുമുണ്ടായി.
അതിക്രമത്തിനിരയായവരുട വീടുകൾ വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അബ്ദു റഹിമാന്റെ നേതൃത്വത്തിൽ ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, കെ. ഹംസ മാട്ടം എന്നിവർ സന്ദർശിച്ചു.
പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ ഇ.വി. മുജീബ്, അബ്ദുട്ടി വളയംകുളം, എം.വി. നബീൽ തുടങ്ങിയവർ പ്രസംഗിച്ചു.
