Categories: Tech

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം; സൗകര്യമൊരുങ്ങുന്നു

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി.ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’ യുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.തടസ്സമില്ലാത്ത സേവനം ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനായി എന്‍ഐപിഎല്‍ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.നാലുമാസത്തിനകം ദുബായിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനല്ല ചര്‍ച്ചകളും പുരോഗമിക്കുകയാനെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്‌ലെറ്റുകളില്‍ യുപിഐ വഴി പണമടക്കാന്‍ സാധിക്കും.

Recent Posts

ചാലിശ്ശേരി നവയുഗ കമ്മിറ്റി പുനർനിർമിച്ച വീട് അതുലിന്റെ കുടുംബത്തിന് കൈമാറി

ചാലിശ്ശേരി : ചാലിശ്ശേരിയിൽ നവയുഗ പൂരാഘോഷ കമ്മിറ്റി പുനർനിർമ്മിച്ച വീട് അതുലിന്റെ കുടുംബത്തിന് കൈമാറി. തിരുവോണ നാളിൽ രാവിലെ വാർഡ്…

1 hour ago

പാലിയേക്കര ടോൾ വിലക്ക് തുടരും; ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരാകണം

ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ…

1 hour ago

അസ്സബാഹിൽ ബികോം പുതിയ കോഴ്സ് ആരംഭിച്ചു.

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം പുതുതായി അനുവദിച്ച ബികോം ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ് കോഴ്സ് ആരംഭിച്ചു.…

1 hour ago

റോഡ് പൊളിച്ചിട്ട് മാസങ്ങൾ; യാത്രാദുരിതത്തിൽ ജനം

എടപ്പാൾ : വൈദ്യുതി കേബിളിടാനായി കീറിയ ചാലുകൾ മൂടി റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ വലഞ്ഞ് ജനം.സംസ്ഥാനപാതയിൽനിന്ന് എളുപ്പത്തിൽ പൊറൂക്കരയെത്താനുള്ള അണ്ണക്കംപാട്-പൊറൂക്കര റോഡാണ്…

3 hours ago

21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതന്റെ പ്രായശ്ചിത്തം

പാലക്കാട് : 21 വര്‍ഷം മുമ്പു വഴിയില്‍ കളഞ്ഞുപോയ മൂന്നരപ്പവന്റെ സ്വര്‍ണമാല കിട്ടിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രായശ്ചിത്തം ചെയ്തു.…

3 hours ago

മമ്മൂട്ടിയുടെ ജന്മദിനത്തിൽ എടപ്പാൾ സഹായിയിൽ ഭക്ഷണവിതരണം നടത്തി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഓൾഡ് പൊന്നാനി കമ്മിറ്റി

എടപ്പാൾ : മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഓൾഡ് പൊന്നാനി കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ച് എടപ്പാൾ സഹായിയിലെ…

3 hours ago