EDUCATION

ഇനി ഓൾ പാസാക്കില്ല; മിനിമം മാർക് ഈ വർഷം മുതൽ; ആദ്യ വാർഷികപരീക്ഷ എട്ടാം ക്ലാസുകാർക്ക്

തിരുവനന്തപുരം : ഓരോ വിഷയത്തിനും വിജയിക്കാൻ മിനിമം മാർക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ആദ്യ സ്‌കൂൾ വാർഷികപരീക്ഷ ഈ വർഷം എട്ടാംക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷം എട്ട്, ഒമ്പത് ക്ലാസുകളിലും 2026-27 അദ്ധ്യയനവർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും മിനിമം മാർക്ക് രീതി നടപ്പാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ നിലവാരം താഴുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പരാമർശം നടത്തിയത്. നാലും മൂന്നും കൂട്ടിയാൽ ആറ് എന്ന് പറയുന്ന കുട്ടികളെയാണോ നമുക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.

മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധനവും പരീക്ഷയും നടത്തും. മിനിമംമാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജിതമാക്കാൻ വിദ്യാർത്ഥികളും കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button