VATTAMKULAM
ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱
വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട മുഴുവൻ അങ്കണവാടികളിലും പച്ചക്കറിത്തൈ വിതരണം നടത്തി.പച്ചക്കറി തൈ വിതരണ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ നിർവഹിച്ചു.കൃഷി ഓഫീസർ വിഷ്ണുദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു .അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഇസ്സുദ്ദീൻ നന്ദി പറഞ്ഞു.