Categories: TRENDING

ഇത് ചികിത്സയല്ല പീഡനമാണ്; സമൂഹമാധ്യമങ്ങളിലെ വൈറൽ വിഡിയോയ്ക്കെതിരെ ഡോ.സൗമ്യ സരിൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432641013-1-903x1024&period;jpg" alt&equals;"" class&equals;"wp-image-40763"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്&period; കരയാത്ത നവജാതശിശുവിനെ കരിയിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരും നഴ്സുമാരും കുഞ്ഞിന്റെ ശരീരത്തിൽ ഇടിക്കുന്നതും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞ് കരയുന്നതും കാണാം&period; നിരവധി പ്രമുഖരടക്കം ഈ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു&period; എന്നാൽ വിഡിയോയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയാണ് ഡോ&period;സൗമ്യ സരിൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിഡിയോ സമ്പൂർണ അസംബന്ധമാണെന്നും യഥാർത്ഥ വസ്തുത എല്ലാവരിലേക്കും എത്തിക്കണമെന്നുമാണ് ഡോ സൗമ്യ സരിൻ പറയുന്നത്&period;<br>വീഡിയോ കണ്ടപ്പോൾ താൻ കരഞ്ഞുപോയി&period; സന്തോഷം കൊണ്ടല്ല&period; ആ കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ചിട്ടാണ്&period; കാരണം കരയാത്ത നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല&period; പകരം ഒരിക്കലും നവജാതശിശുവിനോട് ചെയ്യാൻ പാടില്ലാത്ത പീഡനമാണിത്&period; ഈ ചെയ്ത ചികിത്സ എന്ന പേരിലുള്ള പീഡനത്തിന്റെ ഫലം ആ കുഞ്ഞ് ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുകയാണ് എന്നതിൽ ഒരു സംശയവും ഇല്ലെന്നും സൗമ്യ സരിൻ കുറ്റപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡോ&period;സൗമ്യ സരിന്റെ വാക്കുകൾ&colon;<br>ജനിച്ചു ആദ്യ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ചികിത്സാരീതികൾ എന്താണെന്നുള്ളത് ലോകത്തു മുഴുവൻ പൊതുവായി അംഗീകരിക്കപ്പെട്ട പ്രോട്ടോകോൾ ആണ്&period; അതിന് &OpenCurlyQuote;നിയോനേറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം’ എന്ന്‌ പറയും&period; ആദ്യത്തെ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞിന് ആദ്യശ്വാസം കൃത്രിമമായി നൽകുക എന്നതാണ് ഏറ്റവും മുഖ്യം&period; അതിന് പല ഉപകരണങ്ങളും ആവശ്യമാണ്&period; വലിയതൊന്നുമല്ല&period; ഒരു ക്ലിനിക്കിൽ പോലും അത്യാവശ്യം ഉണ്ടാവേണ്ട ചില സിമ്പിൾ സാധനങ്ങൾ&period; ആമ്പു ബാഗ് എന്നൊക്കെ പറയും ഞങ്ങൾ&period; ഇവിടെ അതൊന്നും കാണാനേ ഇല്ല&period; അത് കൊടുക്കാത്ത പക്ഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയുകയും കുഞ്ഞിന് പല വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനി ആ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ആശുപത്രി ആണെന്ന് വാദിച്ചാലും അവർ ചെയുന്ന മറ്റു കാര്യങ്ങൾ അതിനേക്കാൾ ക്രൂരമാണ്&period; ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കൾ&period; അധികമായി ഉണ്ടാവുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാക്കും&period; ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്&quest; ബാക്കിൽ മൃദുവായി തടവുന്നതിനു പകരം എത്ര പ്രകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്&excl; തല കീഴായി തൂക്കുന്നു&comma; പുറം ഭാഗത്തു തല്ലുന്നു&excl; മൂന്നാം മുറയെക്കാൾ ഭീകരമാണിത്&period; അതും പോരാഞ്ഞു നെഞ്ചിൽ പിടിച്ചു അമർത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">5 മിനിറ്റ് കഴിഞ്ഞു കുഞ്ഞു കരയുന്നു&period; ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന്‌ ദയവു ചെയ്ത് കരുതല്ലേ&period; തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനിൽ തന്നെ കരയുന്നവരാണ്&period; പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കൾ ഈ ജീവനക്കാർ ചെയ്തതിന്റെ ഫലം അനുഭവിച്ചാൽ ഈ ജന്മം മുഴുവൻ കരയേണ്ടി വരും&period; കാരണം ഈ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും ഓക്സിജൻ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകും എന്നത് ഏകദേശം തീർച്ചയാണ്&period; അതിന്റെ ഫലമോ&comma; പലവിധം അംഗവൈകല്യങ്ങൾ ഉള്ള ഒരു കുഞ്ഞും&excl;<br>ഞങ്ങൾ എം ബി ബി എസ് എടുക്കുമ്പോൾ പറയുന്ന പ്രതിജ്ഞയിൽ പ്രധാനഭാഗം ഒരു മനുഷ്യനെ സഹായിക്കാൻ കഴിഞ്ഞില്ലയെങ്കിലും അവർക്ക് ചികിത്സ വഴി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നതാണ്&period; ഓക്സിജൻ ഇല്ലാത്ത ഒരു ആശുപത്രി ആണെങ്കിൽ പോലും ഇതിൽ ചെയ്ത തെറ്റുകൾ&comma; ആ കുഞ്ഞിനോട് ചെയ്ത പ്രാകൃത രീതികൾ ഇവർക്ക് ഒഴിവാക്കാമായിരുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിന് വേണ്ടത് ബോധവൽക്കരണം ആണ്&period; ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളിൽ അറിവ് എത്താൻ ബാക്കി നില്കുന്നു&excl;<br>നമുക്ക് ഈ വീഡിയോ പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കാം&period; കാരണം ഇതുകണ്ട ആരെങ്കിലും നാളെ ഇതേ രീതിയിൽ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്തേക്കാം&period; പിന്നേ പ്രമുഖരോടാണ്…നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക&period; നിങ്ങൾക്ക് അതിനുള്ള സൗകര്യങ്ങൾ ഉണ്ട്&period; കാരണം നിങ്ങളെ കേൾക്കുന്നത് ലക്ഷങ്ങളാണ്&period; വിശ്വസിക്കുന്നതും&period; സത്യം പറയാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്&excl;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

6 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

6 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

6 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

6 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

7 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

10 hours ago