തൃശൂർ: 2023 ലെ റിപ്പബ്ളിക് ദിനത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്തുത്യർഹ സേവനത്തിനുള്ള ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാർ അർഹയായി.
ആമ്പല്ലൂർ സ്വദേശിയായ അപർണ്ണ ലവകുമാർ 2002 ൽ പോലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, തൃശൂർ വനിത പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2022 ഏപ്രിൽ മുതൽ തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.
വ്യത്യസ്തമായ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ സർവ്വീസ് കാലയളവിലുടനീളം അപർണ്ണ ലവകുമാർ ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിക്കപെട്ടിട്ടുണ്ട്. ചികിത്സയിലിരിക്കെ മരണപ്പെട്ട ഒരാളുടെ മൃതദേഹം വിട്ടുകിട്ടാൻ ചികിത്സാതുക അടക്കാൻ കഴിയാതെ വിഷമിച്ചുനിന്ന കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്ത് സാമ്പത്തിക സഹായം ചെയ്ത സംഭവം നടന്നത് 2008 ലായിരുന്നു. 2016, 2019 വർഷങ്ങളിൽ ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്തതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
കോവിഡ് കാലത്ത് തൃശൂർ സിറ്റി വനിത പോലീസ് ഉദ്യോഗസ്ഥരുടെ ബുള്ളറ്റ് പട്രോളിങ്ങ് സംഘത്തിലും അപർണ്ണയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കേരളപോലീസിലെ വനിതകൾ പങ്കെടുത്ത 2019 ലെ നെഹ്റുട്രോഫി വള്ളംകളി ടീമിലും അപർണ അംഗമായിരുന്നു. തൃശൂർ സിറ്റി പോലീസ് സോഷ്യൽമീഡിയ വിഭാഗത്തിലൂടെ നിരവധി ബോധവത്ക്കരണ വീഡിയോകളും അപർണ്ണ ലവകുമാർ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സേവനങ്ങൾ കണക്കിലെടുത്ത് ഇതിനോടകം നൂറോളം അവാർഡുകൾ ലഭിച്ചിട്ടുള്ള അപർണ്ണ ലവകുമാർ ആമ്പല്ലൂരിലെ വെണ്ടോരിലാണ് താമസം. രണ്ട് പെൺമക്കൾ. ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നു.
മികച്ച ഒരു ടീച്ചർ കരിയർ നേടിയെടുക്കാനുള്ള നല്ലൊരു ഓപ്ഷൻ ആണ് മോണ്ടിസോറി ടി ടി സി.ഇന്ത്യയിലും വിദേശത്തും നിരവധി ജോലി…
എടപ്പാള്‍ :ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തവനൂരിൽ തുടക്കമായി.കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ…
കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും…
സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം. അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. ഒരു…
ഫെബ്രുവരി 09 ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു✈️✈️ മിതമായ നിരക്കിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക….💫15ദിവസ പാക്കേജ്💫മിതമായ…