ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ നോട്ടുകളുമാകാം. അത്തരത്തിലുള്ള നോട്ടുകൾ എന്ത് ചെയ്യും?…
സാധാരണയായി വീട്ടിലെ അലമാരയുടെ ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുവയ്ക്കാറാണ്. ഭാവിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതിയായിരിക്കില്ല മറിച്ച് ഈ നോട്ട് കളയുന്നതിനോ കത്തിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കും. ഇത്തരത്തിൽ കുറേയേറെ നോട്ടുകൾ കയ്യിലുള്ളവരുമുണ്ടാകും.
ഒരുപക്ഷേ ചിലർ അത്തരം നോട്ടുകൾ ഒരു നോട്ടുകെട്ടിൽ ഉൾപ്പെടുത്തിയോ അല്ലെങ്കിൽ പച്ചക്കറി വിപണികൾ പോലുള്ള പ്രാദേശിക വിപണികളിലെ ദൈനംദിന ഇടപാടുകളുടെ പ്രചാരത്തിൽ ഉൾപ്പെടുത്തിയോ മറ്റോ കബളിപ്പിക്കുന്നവരുമുണ്ട്. എന്നാൽ ഇത്ര ബുദ്ധിമുട്ടില്ല നോട്ട് ബാങ്കിൽ പോയി മാറ്റിയെടുക്കാൻ.
അതായത് കീറിയതോ ടേപ്പ് ചെയ്തതോ ആയ നോട്ടുകൾ ഈസിയായി മാറ്റിയെടുക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എല്ലാ ഉപഭോക്താക്കൾക്കും അവരുടെ കേടുവന്ന നോട്ടുകൾ മാറ്റി നൽകാനുള്ള ഓപ്ഷൻ നൽകണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെറുകിട ധനകാര്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളിൽ മുഷിഞ്ഞ/കീറിയ/കേടായ നോട്ടുകൾ കൈമാറ്റം ചെയ്യാമെന്ന് 2023 ഏപ്രിൽ 03 ന് പ്രസിദ്ധീകരിച്ചതും 2023 മെയ് 15 ന് അപ്ഡേറ്റ് ചെയ്‌തതുമായ ഒരു മാസ്റ്റർ സർക്കുലറിൽ, ആർബിഐ വ്യക്തമാക്കുന്നുണ്ട്.
മുഷിഞ്ഞ നോട്ടുകൾ എന്നത് വൃത്തികേടായതും ചെറുതായി മുറിഞ്ഞതുമായവയാണ്. അവയിൽ രണ്ട് അറ്റങ്ങളിൽ അക്കങ്ങളുണ്ടാകും,
അതായത് 10 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ളതും രണ്ട് കഷണങ്ങളായി രൂപീകരിച്ചിരിക്കുന്നതുമായ നോട്ടുകളും മുഷിഞ്ഞ നോട്ടുകളായി കണക്കാക്കും.
ഈ നോട്ടുകളെല്ലാം ഏതെങ്കിലും പൊതുമേഖലാ ബാങ്ക് ശാഖയുടെ കൗണ്ടറുകളിലോ, ഒരു സ്വകാര്യ മേഖലാ ബാങ്കിന്റെ ഏതെങ്കിലും കറൻസി ചെസ്റ്റ് ശാഖയിലോ, അല്ലെങ്കിൽ ആർബിഐയുടെ ഏതെങ്കിലും ഇഷ്യു ഓഫീസിലോ മാറ്റിവാങ്ങാം. ഇത് ചെയ്യുന്നതിന് ഒരു ഫോമും പൂരിപ്പിക്കേണ്ടതില്ല. ചുരുക്കിപറഞ്ഞാൽ 10 മിനിറ്റ് മതിയാകും നോട്ട് മാറ്റികിട്ടാൻ.
അതേസമയം ഒരാൾ പ്രതിദിനം അവതരിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം 20 എണ്ണവും പരമാവധി മൂല്യം 5000 രൂപയുമാണെങ്കിൽ, ബാങ്കുകൾ അവ കൗണ്ടറിൽ സൗജന്യമായി മാറ്റി നൽകും. എന്നാൽ മൊത്തമായി അവതരിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം 20ൽ
കൂടുതലാണെങ്കിലോ മൂല്യത്തിൽ 5000 രൂപയോ കവിയുമ്പോൾ, പിന്നീട് ക്രെഡിറ്റ് ചെയ്യുന്നതിനായി ബാങ്കുകൾ അവ രസീത് നൽകി സ്വീകരിക്കും.