Vattamkulam
ഇതര സംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി.

വട്ടംകുളം : ഗ്രാമ പഞ്ചായത്തിലെ എടപ്പാൾ, നടുവട്ടം, നെല്ലിശ്ശേരി, ചേകനൂർ , വട്ടംകുളം ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി. മലമ്പനി, മന്ത്, കുഷ്ഠരോഗം, ക്ഷയരോഗം എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന ക്യാമ്പ് നടത്തിയത്. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ , കെ.എ. അനീഷ്, കെ.ജി. നിനു എന്നിവർ നേതൃത്വം നൽകി.













