EDAPPAL
ഇടപ്പാളയം ഗ്ലോബൽ എജുക്കേഷൻ അവാർഡ് വിതരണം നടത്തി


എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങ് അയിലക്കാട് കാമ്പ്&എം സ്കൂളിൽ വച്ച് നടന്നു.

ഗ്ലോബൽ പ്രസിഡൻറ് മജീദ് കാഞ്ചേരി അധ്യക്ഷത വഹിച്ചു.പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ യഹിയാ പി ആമയം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി.സംഘടന ആലങ്കോട് പഞ്ചായത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപനം ഗ്ലോബൽ പ്രസിഡൻറ് മജീദ് കാഞ്ചേരി നടത്തി.സംഘടനയുടെ വിവിധ ചാപ്റ്ററുകളുടെ പ്രതിനിധികൾ ആശംസ അർപ്പിച്ച് സംസാരിച്ചു.മുന്നൂറോളം പങ്കെടുത്ത ചടങ്ങിൽ വിദ്യാർഥികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ മുഹമ്മദലി നന്ദി പ്രകാശിപ്പിച്ചു.



