ENTERTAINMENT

ഇങ്ങനെ പോകുകയാണെങ്കില്‍ പലര്‍‌ക്കും സിനിമ കാണാനാകില്ല; ടിക്കറ്റുകള്‍ വില്‍ക്കുന്നത് ചൂടപ്പംപോലെ, ബുക്ക് മൈ ഷോ സെര്‍വര്‍ നിലച്ചു

ഈ മാസം ഇരുപത്തിയേഴിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം ‘എമ്ബുരാൻ’ തീയേറ്ററുകളിലെത്തുന്നത്. മോഹൻലാല്‍ ഫാൻസോ പൃഥ്വിരാജ് ഫാൻസോ മാത്രമല്ല സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. റിലീസ് ദിവസം ചില തീയേറ്ററുകളില്‍ ടിക്കറ്റ് ഏകദേശം തീർന്നു. എന്തിനേറെപ്പറ്റയുന്നു ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പോലും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇങ്ങനെപോകുകയാണെങ്കില്‍ റിലീസ് ദിവസം ഹൗസ് ഫുള്ളായത് മൂലം പലർക്കും എമ്ബുരാൻ കാണാതെ മടങ്ങേണ്ടിവരും

2019ല്‍ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്ബുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്ബള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസില്‍, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്ബാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button