KERALA
ആർ.എസ്.എസ് പ്രകടനത്തില്‍ വർഗീയ മുദ്രാവാക്യം വീണ്ടും
കുന്നംകുളം: വർഗീയ മുദ്രാവാക്യവുമായി കുന്നംകുളത്ത് ആർ.എസ്.എസ് പ്രകടനം. ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് നിസ്കാരത്തിന് തൊപ്പി വെക്കാൻ തലയുണ്ടാകില്ലെന്ന മുദ്രാവാക്യം ഉയർന്നത്. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു
നേരത്തേ തലശ്ശേരിയില്‍ നടന്ന ബി.ജെ.പി റാലിയിൽ മുസ്ലിം പള്ളികൾ തകർക്കുമെന്ന് മുദ്രാവാക്യം ഉയർന്നിരുന്നു. ഇതിനുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.