Local news

ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പു ക്കാർക്കുമായി ബിരിയാണി കഞ്ഞി തയ്യാറാക്കി സുലൈമാൻക്ക

പെരുമ്പിലാവ് :വർഷങ്ങൾക്ക് മുമ്പാണ് അൻസാർ ആശുപത്രി സൂപ്പർ വൈസറും ആശുപത്രി പള്ളി ഇമാമുമായിരുന്ന പരേതനായ നൂറാനിക്ക ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പു ക്കാർക്കുമായി യമൻ ടച്ച് കഞ്ഞിയെന്ന ബിരിയാണി കഞ്ഞിക്കു തുടക്കമിട്ടത്. പ്രവാസിയായിരുന്ന നൂറാനിക്ക യമൻ ടച്ച് മാതൃകയിൽ വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ കഞ്ഞി തലമുറകൾ നശിക്കാതെ കഴിഞ്ഞ പത്തു വർഷത്തോളമായി ഇന്നും മസ്ജിദു റഹ്മ പള്ളിയിലും ,നോമ്പ് തുറക്കാനെത്തുന്ന നാട്ടുകാർക്കും അൻസാർ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ലഭിക്കുന്നു. മകൻ സലാഹുവാണ് ഇതിന്റെ ചേരുവകൾ അൻസാർ മെസ്സിലെ കുക്കായ പരുവക്കുന്ന് സ്വദേശി സുലൈമാൻക്കാക്ക് കൈമാറിയത്. ഈ വർഷവും നോമ്പ് ഒന്നു മുതൽ മൂന്നൂറോളം പേർ കഴിച്ചു വരുന്നു.
അറേബ്യൻ മോഡലിൽ ഒരുക്കിയ ഈ മസാല കഞ്ഞിയെ നാട്ടുകാർ വിളിക്കുന്നത് ബിരിയാണി കഞ്ഞിയെനാണ്. ഔഷധ കൂട്ടിനൊപ്പം വഴുതന, ബീൻസ്, ഉരുളക്കിഴങ്ങ്, പച്ച പയർ, തുടങ്ങിയ പച്ചക്കറികൾക്കൊപ്പം കോഴി, ആട്, പോത്ത് എന്നിവയുടെ എല്ലോട് കൂടിയ മാംസങ്ങളും ദിനേനെ മാറി മാറി കഞ്ഞിയിൽ ചേർക്കാറുണ്ട്. മസ്ജിദിലും ആശുപത്രിയിലുമായി മൂന്നൂറോളം പേർ കഞ്ഞി കഴിക്കാനെത്തുന്നുണ്ട്. രണ്ട് തലമുറകൾക്ക് മുൻപ് പൊന്നാനിയിൽ എത്തിയ യമനികളിൽ നിന്നും നൂറുക്കയുടെ പിതാക്കൻമാരാണത്രേ ഇത്തരത്തിലുള്ള കഞ്ഞിയുണ്ടാക്കുവാനും ഇതിന്റെ കൂട്ട് രഹസ്യം വെളിപ്പെടുത്തിയതെന്നും നൂറുക്കയുടെ മകൻ സലാഹു വ്യക്തമാക്കി.
യമൻ കുടുംബങ്ങളിലെ ദൈനം ദിന ഭക്ഷണമാണ് ഇപ്പോൾ അൻസാർ കുക്ക് സുലൈമാൻക്ക തയ്യാറാക്കി റമദാൻ സ്പെഷൽ വിഭവമായി റമദാനിലെ മുപ്പതു നാളുകളിൽ വിളമ്പുന്നത്. മാനവ സൗഹാർദ്ദ മതമൈത്രി വിളിച്ചോതുന്ന മസ്ജിദു റഹ്മയിലെയും ആശുപത്രി പള്ളിയിലെയും നോമ്പ് തുറക്ക് നേതൃത്വം നൽകുന്നത്. വി . വി. സജീവൻ ,ഗീവർഗ്ഗീസ് കെ സഖറിയ, എം . എൻ. സലാഹുദീൻ, കെ . എം അബ്ദുൾ റഹ്മാൻ , ഷാഫൈസൽ ഷെയ്ഖ് , എന്നിവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button