PONNANI
ജീർണ്ണാവസ്ഥയിലായിരുന്ന പൊന്നാനി സബ് ട്രഷറി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

പൊന്നാനി:കാലഹരണം മൂലം ജീർണ്ണാവസ്ഥയിലായിരുന്ന പൊന്നാനി സബ് ട്രഷറി കാലങ്ങളായി പ്രവർത്തിച്ചിരുന്ന കോടതി സമുച്ചയത്തിൽ നിന്നും ചന്തപ്പടി ജംഗ്ഷനിലുള്ള പി ഡബ്ല്യു ഡി വിശ്രമമന്ദിരത്തിന് പിന്നിലുള്ള കെ എം ടവറിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.നന്ദകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഹരിദാസ്(മുൻ എംപി)ശ്രീകലചന്ദ്രൻ(കൗൺസിലർ) എൻ വി ശ്രീധരൻ മാസ്റ്റർ, കലീമുദ്ദിൻ പികെ, ജില്ലാ ട്രഷറി ഓഫീസർ പ്രവീൺ കെ ജി, ഹുസൈൻ കോയതങ്ങൾ,താരാനാഥൻ, ഗോപാലകൃഷ്ണൻ, പി കെ സുബാഷ്, സബ് ട്രഷറി ഓഫീസർ കൃഷ്ണപ്രസാദ് എന്നിർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
