CHANGARAMKULAM
ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം : ആശാവർക്കർമാരുടെ ന്യായമായ സമരത്തിനോട് നിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.പി. ടി. അബ്ദുൽ ഖാദർ, ഹുറൈർ കൊടക്കാട്ട്, കുഞ്ഞു കോക്കൂർ, സുജിത സുനിൽ, അംബിക ടീച്ചർ, റീസ പ്രകാശ്, റംഷാദ് കോക്കൂർ, ഫൈസൽ സ്നേഹനഗർ, റജി ഒതളൂർ, സുഹൈർ എറവറാംകുന്ന് എന്നിവർ പ്രസംഗിച്ചു.
