EDAPPAL

ആവേശവുമായി എൽ ഡി എഫ് റാലിയിൽ ആയിരങ്ങൾ

എടപ്പാൾ: തവനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടപ്പാളിൽ സംഘടിപ്പിച്ച എൽഡിഎഫ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. എടപ്പാൾ ഗോവിന്ദ തിയേറ്ററിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ ആവേശത്തോടെ ആയിരങ്ങളാണ് പങ്കെടുത്തത്. വികസനവും ജനക്ഷേമവും കരുതലും ഉറപ്പാക്കിയ ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും അത് ജനങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷം കേരളത്തിന്റെ രക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ എൻ ഉദയൻ അധ്യക്ഷനായി.ഡോ. കെ ടി ജലീൽ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ജില്ലാ സെക്രട്ടറി വി പി അനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, കെ പി ശങ്കരൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സെക്രട്ടറി ബാബു മംഗലം തുടങ്ങി പ്രമുഖർ പങ്കെടുത്തു. പി ജ്യോതിഭാസ് സ്വാഗതവും സി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിൽ മുഖ്യമന്ത്രി മണ്ഡലത്തിലെത്തിയത് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button