ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ
പൊന്നാനി :ചരിത്രമെഴുതാന്‍ തീരനഗരം സര്‍വ്വ സജ്ജമായി കഴിഞ്ഞു. അറബികടലിലേക്ക് ആഴ്ന്നിറങ്ങുന്ന ചുവന്ന സൂര്യനെ സാക്ഷിയാക്കി പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എം കെ സക്കീറിന്റെ റോഡ് ഷോ ആവേശമായി.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ബസ്റ്റാന്റ് വഴി വെളിയങ്കോടും പെരുമ്പടപ്പും എരമംഗലവും മാറഞ്ചേരിയും കടന്ന് നരണിപ്പുഴ വഴി ചങ്ങരംകുളത്ത് സമാപിച്ചു. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന ബോര്ഡുകളുമേന്തി കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടി. റോഡ് ഷോയുടെ വരവറിയിച്ച് അനൗണ്സ്സ്മെന്റ് വാഹനം കടന്ന് പോവുമ്പോള്‍ റോഡിന്റെ ഇരുവശവും ജനങ്ങള്‍ തടിച്ച് കൂടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വീട്ടകങ്ങളില്‍ നിന്ന് ഓടിയെത്തി സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. തുറന്ന വാഹനത്തില്‍ പി നന്ദകുമാര്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി, സിപിഐ നേതാവ് കെ കെ ബാബു എന്നിവര്‍ക്കൊപ്പം ഇരുകയ്യും വീശി അഭിവാദ്യം ചെയ്ത് എം കെ സക്കീര്‍ കടന്ന് പോവുമ്പോള്‍ കാഴ്ചക്കാരായി നിന്നവര്‍ പോലും അകമ്പടിയായി.
തീരനഗരത്തിന്റെ ഹൃദയം ഇടത് പക്ഷത്തോടൊപ്പമാണന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു റോഡ് ഷോ. നാടിന്റെ ഊഷ്മള സ്നേഹം ഏറ്റുവാങ്ങി ഇമ്പിച്ചിബാവയുടെ ഓര്‍മകള്‍ ഇരമ്പുന്ന നാട്ടുവഴികളിലൂടെ സ്നേഹക്കടല്‍ താണ്ടിയുള്ള യാത്ര. സ്ഥാനാര്‍ത്ഥിയെ നാടൊന്നാകെ നെഞ്ചിലേറ്റുന്ന സമാനതകളില്ലാത്ത കാഴ്ച.
കാണുന്നവരല്ലാം ജ്യേഷ്ടനെ പോലെ സഹോദരനെ പോലെ സുഹൃത്തിനെ പോലെ സ്നേഹം കൊണ്ട് പൊതിയുന്നവര്‍ മണ്ഡലത്തിലൂടെ കടന്ന് പോവുമ്പോള്‍ വികസനത്തിന്റെ തേരുതെളിച്ച ഇമ്പിച്ചിബാവയും പാലോളിയും ശ്രീരാമകൃഷ്ണന്റെയും പി നന്ദകുമാറിന്റെയും കര്‍മനിരതമായ കാലത്തിന്റെ അടയാളങ്ങള്‍. മത്സ്യതൊഴിലാളികളുടെ സങ്കടമകറ്റിയ നിരവധി പദ്ധതികളും, റോഡുകളും പാലങ്ങളും കുടിവെള്ളവും വീടുകളും സമ്മാനിച്ച നന്മകളായിരുന്നു ജനമനസുകളില്‍ നിറഞ്ഞത്. പൊന്നാനി ബസ്റ്റാന്റില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി വി സുധയുടെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ പൊന്നാടയണിച്ച് അഭിവാദ്യം അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി എം സിദ്ധീഖ്, അഡ്വ. പി കെ ഖലീമുദ്ധീന്‍, എടപ്പാള്‍ ഏരിയ സെക്രട്ടറി ടി സത്യന് എന്നിവര്‍ നേതൃത്വം നല്കി.