ELECTION NEWS

ആവേശം കൊട്ടി കയറി കൊട്ടിക്കലാശം;തവനൂരിൽ തരംഗമായി കെ.ടി ജലീൽ

എടപ്പാൾ: ആവേശം കൊട്ടികയറിയ കൊട്ടിക്കലാശത്തോടെ തവനൂരിൽ പരസ്യപ്രചരണം അവസാനിച്ചപ്പോൾ മണ്ഡലത്തിലെങ്ങും ജലീൽ തരംഗം. പ്രചരണത്തിന്റെ തുടക്കം മുതൽ കെ ടി ജലീലിന് അനുകൂലമായി പ്രകടമായ വികാരം കൊട്ടിക്കലാശത്തോടെ ആവേശത്തിന്റെ പരകോടിയിലെത്തി.
ഉച്ചക്ക് 2.30 നു നരിപ്പറമ്പിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരത്തിലധികം വാഹനങ്ങളാണ് അണിനിരന്നത്. വാദ്യഘോഷങ്ങളും കൊടിതോരണങ്ങളും സ്ഥാനാർഥിയുടെ ചിത്രങ്ങളുമായി ആയിരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായത്. റോഡ് ഷോ കടന്നു പോയ വഴികളിലുടനീളം നൂറുകണക്കിനാളുകൾ സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാൻ കാത്തുനിന്നു. തുറന്ന വാഹനത്തിൽ കൈ വീശി അഭിവാദ്യം ചെയ്തു നീങ്ങിയ സ്ഥാനാർത്ഥിയുടെ കൈ പിടിക്കാനും ആലിംഗനം ചെയ്യാനുംആവേശപൂർവ്വം പലരും മത്സരിക്കുന്നതും കാണാമായിരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ റോഡ് ഷോ കൊട്ടിക്കലാശം നടക്കുന്ന എടപ്പാൾ ടൗണിലെത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
എടപ്പാൾ ടൗണിനെ ചെങ്കടലാക്കിയ ജനസാഗരത്തിന് നടുവിൽ സ്ഥാനാർഥി ഡോ കെ ടി ജലീൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കൊടിതോരണങ്ങൾ വീശിയും ശബ്ദഘോഷങ്ങൾ മുഴക്കിയും എടപ്പാൾ ഒരേ താളത്തിൽ ജലീലിനൊപ്പം ലയിച്ചു ചേർന്നു.
റോഡ് ഷോയിലെ നിറഞ്ഞ പങ്കാളിത്തവും കൊട്ടിക്കലാശത്തിലെ ജനക്കൂട്ടവും കെ ടി ജലീലിന്റെ മഹാവിജയത്തിന്റെ പ്രഖ്യാപനം കൂടിയായി മാറി. 15 വർഷത്തെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ചേർത്ത് നിർത്തിയുള്ള തവനൂരിന്റെ സ്നേഹപ്രകടനം തെളിയിക്കുന്നത്.


സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ പി ശങ്കരൻ മാസ്റ്റർ, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, ഇ അഫ്സൽ, എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ,
തവനൂർ ഏരിയ സെക്രട്ടറി സുധാകരൻ, സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ,
ഐ എസ് ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ മുഹമ്മദ്‌ ഷാ, സി പി ഐ എം എടപ്പാൾ ഏരിയ കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ, അഡ്വ എം ബി ഫൈസൽ, മുസ്തഫ, തവനൂർ ഏരിയ കമ്മറ്റി അംഗം ബാബു സ്ഥാനാർഥിക്കൊപ്പം പങ്കെടുത്തു.

ആവേശം കൊട്ടി കയറി കൊട്ടിക്കലാശം; തവനൂരിൽ തരംഗമായി കെ.ടി ജലീൽഎടപ്പാൾ: ആവേശം കൊട്ടികയറിയ കൊട്ടിക്കലാശത്തോടെ തവനൂരിൽ പരസ്യപ്രചരണം അവസാനിച്ചപ്പോൾ മണ്ഡലത്തിലെങ്ങും ജലീൽ തരംഗം. പ്രചരണത്തിന്റെ തുടക്കം മുതൽ കെ ടി ജലീലിന് അനുകൂലമായി പ്രകടമായ വികാരം കൊട്ടിക്കലാശത്തോടെ ആവേശത്തിന്റെ പരകോടിയിലെത്തി. ഉച്ചക്ക് 2.30 നു നരിപ്പറമ്പിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരത്തിലധികം വാഹനങ്ങളാണ് അണിനിരന്നത്. വാദ്യഘോഷങ്ങളും കൊടിതോരണങ്ങളും സ്ഥാനാർഥിയുടെ ചിത്രങ്ങളുമായി ആയിരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായത്. റോഡ് ഷോ കടന്നു പോയ വഴികളിലുടനീളം നൂറുകണക്കിനാളുകൾ സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാൻ കാത്തുനിന്നു. തുറന്ന വാഹനത്തിൽ കൈ വീശി അഭിവാദ്യം ചെയ്തു നീങ്ങിയ സ്ഥാനാർത്ഥിയുടെ കൈ പിടിക്കാനും ആലിംഗനം ചെയ്യാനുംആവേശപൂർവ്വം പലരും മത്സരിക്കുന്നതും കാണാമായിരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ റോഡ് ഷോ കൊട്ടിക്കലാശം നടക്കുന്ന എടപ്പാൾ ടൗണിലെത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. എടപ്പാൾ ടൗണിനെ ചെങ്കടലാക്കിയ ജനസാഗരത്തിന് നടുവിൽ സ്ഥാനാർഥി ഡോ കെ ടി ജലീൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കൊടിതോരണങ്ങൾ വീശിയും ശബ്ദഘോഷങ്ങൾ മുഴക്കിയും എടപ്പാൾ ഒരേ താളത്തിൽ ജലീലിനൊപ്പം ലയിച്ചു ചേർന്നു. റോഡ് ഷോയിലെ നിറഞ്ഞ പങ്കാളിത്തവും കൊട്ടിക്കലാശത്തിലെ ജനക്കൂട്ടവും കെ ടി ജലീലിന്റെ മഹാവിജയത്തിന്റെ പ്രഖ്യാപനം കൂടിയായി മാറി. 15 വർഷത്തെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ചേർത്ത് നിർത്തിയുള്ള തവനൂരിന്റെ സ്നേഹപ്രകടനം തെളിയിക്കുന്നത്. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ പി ശങ്കരൻ മാസ്റ്റർ, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, ഇ അഫ്സൽ, എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, തവനൂർ ഏരിയ സെക്രട്ടറി സുധാകരൻ, സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ, ഐ എസ് ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ മുഹമ്മദ്‌ ഷാ, സി പി ഐ എം എടപ്പാൾ ഏരിയ കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ, അഡ്വ എം ബി ഫൈസൽ, മുസ്തഫ, തവനൂർ ഏരിയ കമ്മറ്റി അംഗം ബാബു സ്ഥാനാർഥിക്കൊപ്പം പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button