Local newsTHRITHALA
ആലൂർ ചാമുണ്ഡിക്കാവ് ക്ഷേത്രത്തിൽ വൈശാഖമേള തുടങ്ങി
![](https://edappalnews.com/wp-content/uploads/2023/07/DSC_0647.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230706-WA0774-1024x1024-1-1024x1024.jpg)
തൃത്താല ആലൂർ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വൈശാഖ മേളയ്ക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ എം.എ. ശ്രീനിവാസൻ അധ്യക്ഷനായി. മേളയോടനുബന്ധിച്ചുള്ള ഭാഗവതസപ്താഹത്തിനും തുടക്കമായി. നാരായണ ദാസ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. തുടർന്നുള്ള ദിവസങ്ങളിൽ വിഷ്ണു സഹസ്ര നാമാർച്ചന, ദേവീഭാഗവത നവാഹയജ്ഞം, നാരായണീയ പാരായണം, മഹാഗണപതിഹോമം, ആനയൂട്ട്, ഭഗവത്‌സേവ, കുമാരിപൂജ, ആധ്യാത്മിക പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും.
ഗുരുവായൂർ പെരുമ്പുള്ളി നാരായണദാസ് നമ്പൂതിരി, ഒ.കെ.എൻ. നമ്പൂതിരി, ആലൂർ കളരിക്കൽ സജിത്ത് പണിക്കർ, രവീന്ദ്രൻ, എ.പി. ചാത്തപ്പൻ, കെ.സി.രാജൻ, എ.പി. മുരളീധരൻ, കെ.വി. ശ്രീധരൻ, എ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)