ENTERTAINMENT
കണ്ടപ്പോള്‍ തന്നെ ഷൈനിനെ കുറിച്ച് മോശം ഇംപ്രഷന്‍, അണ്‍കണ്‍ട്രോളബിള്‍ ആണ്, തലയിടിച്ച് വീഴാഞ്ഞത് ഭാഗ്യം: മംമ്ത


ആദ്യത്തെ ദിവസം ഷൈന്‍ അണ്‍കണ്‍ട്രോളബിള്‍ ആയിരുന്നു. വളരെ എനര്‍ജിയായിരുന്നു. എന്തുകൊണ്ടാണ് എന്നൊന്നും ചോദിക്കണ്ട. എന്തോ ഭാഗ്യത്തിനാണ് തല ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്. അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്. അന്നത്തെ സീന്‍ ഒരുപാട് ടേക്ക് പോയി.
ഇടയ്ക്ക് ആരെങ്കിലും ആള്‍ക്കൊരു ചൊട്ട് കൊടുത്താല്‍ മതി. അപ്പോള്‍ ഉണര്‍ന്നോളും. ഷൈന്‍ തലയില്‍ ഒന്നും വയ്ക്കാറില്ല എന്നാണ് എനിക്ക് മനസിലായത്. വളരെ ഫ്‌ളൂയിഡ് ആണ്. ഒരു സീനില്‍ ഞങ്ങള്‍ ക്ഷമയോടെ നില്‍ക്കുകയാണെന്ന് ഷൈനിന് മനസിലായി.
ആ സീനില്‍ എനിക്കും ഫ്രണ്ടായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനും ആകെ കുറച്ച് വരികളേ ഉള്ളൂ. ഒപ്പം പ്രവര്‍ത്തിക്കുന്നത് വളരെ ഫണ്‍ ആയിരുന്നു. എന്നാല്‍ ആദ്യ ദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു. പക്ഷെ പോകപ്പോകെ ഷൈനിനെ മനസിലായി എന്നാണ് മംമ്ത ഒരു അഭിമുഖത്തില്‍ പറയുന്നത്.
ലൈവ് സിനിമയുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ നേരത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഷൈന്‍ കാരണം ഷൂട്ടിംഗ് വൈകുന്നു. അല്‍പ്പവസ്ത്രം ധരിച്ച് ഓടിക്കളിക്കുന്നു, സ്ത്രീകളോട് മര്യാദയില്ലാതെ പെരുമാറുന്നു എന്നീ ആരോപണങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ സംവിധായകന്‍ വി.കെ പ്രകാശ് ഇത് തള്ളിക്കളഞ്ഞിരുന്നു.
