CHANGARAMKULAM
ആലാംകോട് ഗ്രാമ പഞ്ചായത്ത് മുട്ട കോഴികളെ വിതരണം ചെയ്തു.
ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആലങ്കോട് മൃഗാശുപത്രി മുഖേനെയാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്. 45 മുതൽ 60 ദിവസം വരെ പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് വനിതാ
ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്തത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രവിത ടീച്ചർ അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി കെ പ്രകാശൻ, ഷഹനാ നാസർ, കുഞ്ഞു കോക്കൂർ, തെസ്നി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു