Categories: Local newsPONNANI

ആലപ്പുഴയിൽ വെച്ച് കടലിൽ വീണ് കാണാതായ പൊന്നാനി സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി  മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം പൊന്നാനിയിലേക്ക് കൊണ്ടു വരും. ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. 

മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നതിൽ പങ്കാളികളായി. പൊന്നാനിയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടിൽ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികൾ പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.

admin@edappalnews.com

Recent Posts

ആശങ്കയില്‍ റേഷൻ വ്യാപാരികള്‍; കുരുക്കാകുമോ റേഷൻ മസ്റ്ററിംഗ്

കോഴിക്കോട് : റേഷൻ വിതരണത്തിന് പുറമെ എ.എ.വൈ (മഞ്ഞ), പി.എച്ച്‌.എച്ച്‌ (പിങ്ക് ) കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്യാനുള്ള നിർദ്ദേശം…

7 mins ago

കുറ്റിപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

സുഹാർ: സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി…

33 mins ago

പിവി അൻവറിനെ പൂർണമായും തള്ളി പിണറായി; ‘ഇടതുപക്ഷ പശ്ചാത്തലമില്ല, പരസ്യപ്രതികരണം തുടർന്നാൻ താനും പ്രതികരിക്കും

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി…

54 mins ago

കരിപ്പൂരില്‍ വെള്ളിയാഴ്ചയിലെ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്. ഉദ്യോഗസ്ഥരുടെ പിഴവും യാത്ര തിരിക്കേണ്ട…

5 hours ago

സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ…

5 hours ago

ജില്ലയിലെ ബാങ്കുകളില്‍ 55499 കോടി രൂപയുടെ നിക്ഷേപം

ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (2024 ജൂണ്‍) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ്…

7 hours ago