KERALA

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ

പ്രതികള്‍ പിടിയില്‍. കൊല്ലം കടയ്ക്കാവൂര്‍ സ്വദേശി റോയി റോക്കിയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തുമാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ മോഷണ കേസുകളില്‍ പ്രതികളാണ് ഇരുവരും.

സംഭവം നടന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്. ഏറെ നാടകീയമായാണ് ഇവരെ പൊലീസ് കുടുക്കിയത്. ആരോഗ്യപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച അവ്യക്തമായ ഒരു സിസിടിവി ദ്യശ്യം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. കൊല്ലം കോട്ടയം ജില്ലകളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന കുറ്റവാളികള്‍ക്ക് പിന്നാലെ പൊലീസ് പോയി. അങ്ങനെ കൊല്ലം ജില്ലയില്‍ നടന്ന ബൈക്ക് മോഷണക്കേസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് മനസ്സിലായി.

മുന്നൂറില്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ പിടികിട്ടാപ്പുള്ളികളായ റോക്കിയിലേക്കും നിഷാന്തിലേക്കും അന്വേഷണമെത്തി. ചവറയിയില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് റോയി റോക്കിയെ പിടികൂടിയത്. നിഷാന്തിനെ കഠിനംകുളത്തെ വീട്ടില്‍ നിന്നും പിടികൂടി. പോക്‌സോ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആഢംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button