CHANGARAMKULAM
ആലങ്കോട് ലീലാകൃഷ്ണന് പൗരാവലിയുടെ സ്നേഹാദരം ഇന്ന് നടക്കും

ചങ്ങരംകുളം: എഴുത്തുജീവിതത്തിൻറെ അമ്പതാം വർഷം പൂർത്തിയാക്കിയ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലി നൽകുന്ന സ്നേഹാദരം മാർച്ച് 8ന് ഇന്ന് വൈകുന്നേരം 4.00 മണിക്ക് ചങ്ങരംകുളം ഗ്യാലക്സി കൺ വെഷൻ സെൻററിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.ഇ. ടി. മുഹമ്മത് ബഷീർ എം. പി, പി. നന്ദകുമാർ എം. എൽ. എ, സി. രാധാകൃഷ്ണൻ,വി. കെ. ശ്രീരാമൻ, ഖദീജ മുംതാസ്, റഫീക് അഹമ്മത്, പി. സുരേന്ദ്രൻ,മണമ്പൂർ രാജൻ ബാബു, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ എന്നിവർ സംസാരിക്കും. 3.00 മണിക്ക് ചങ്ങരംകുളം ഹൈവേയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ ലീലാകൃഷ്ണനെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. പ്രദേശത്തെ ക്ലബ്ബുകൾ, വായനശാലകൾ, സന്നദ്ധസംഘടനകൾ,സഹപാഠി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
