EDAPPAL
ആലങ്കോട് ലീലാകൃഷ്ണന് ആദരവ് നൽകി

എടപ്പാൾ : പദ്മ പ്രഭ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനെ എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം ആദരവ് നൽകി. മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മേൽശാന്തി പിഎം മനോജ് എമ്പ്രാന്തിരി ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ പ്രശസ്ത ചരിത്രംകാരൻ കെ കെ മാരാർ മുഖ്യാതിഥി ആയിരുന്നു.യുവി ഉദയൻ ടി പി വിനീഷ് കെ വി സുരേഷ് കെ വി വിജയൻ ടി പി കുമാരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെഎം ദിലീപ് നന്ദി പറഞ്ഞു.
