CHANGARAMKULAM
ആലങ്കോട് പഞ്ചായത്ത് ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.കാലത്ത് 11 മണിക്ക് ആലംകോട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി സിഎൻ അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെകെ പ്രഭിത അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ,സിഡിഎസ് അനിത ദിനേഷൻ,പഞ്ചായത്ത് മെമ്പർമാരായ സുജിത സുനിൽ,വിനീത,ശശി,തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കനറ ബാങ്ക് മാനേജർ സജിത,ഫെഡറൽ ബാങ്ക് മാനേജർ മുരളീധരൻ,ഫിനാൻഷ്യൽ കോർഡിനേറ്റർ പ്രഭിത,സി എഫ് എൽ ഷബാന തുടങ്ങിയവർ പങ്കെടുത്തു.പെരുമ്പടപ്പ് ഐഇഒ ജുവൈരിയ നന്ദി പറഞ്ഞു.
