CHANGARAMKULAM
ആലങ്കോട് പഞ്ചായത്ത് കുടുംബശ്രീ സീഡിഎസ് ഓണചന്ത തുടങ്ങി
ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് കുടുംബശ്രീ സീഡിഎസ് ഓണചന്ത ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ തുടങ്ങി.പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷെഹീർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് കെ കെ പ്രബിത അധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി രാമദാസ് പഞ്ചായത്തംഗങ്ങളായ സി കെ പ്രകാശൻ,ഷഹനനാസർ,വിനിത എന്നിവർ സംസാരിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഫെമിന സ്വാഗതവും ശാന്ത നന്ദിയും പറഞ്ഞു.