CHANGARAMKULAM

ആലങ്കോട് പഞ്ചായത്തിലെ ആദ്യത്തെ ഹൈടെക് അംഗൻവാടി ചിയാനൂരിൽ ഒരുങ്ങുന്നു

ചങ്ങരംകുളം:പൊന്നാനി താലൂക്കിലെ തന്നെ ഏറ്റവും മികച്ച അംഗൻവാടിയാകാൻ ഒരുങ്ങി ചിയ്യാനൂർ ചിറക്കുളം അംഗൻവാടി.കാലങ്ങളോളം ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ച മേൽക്കൂരയ്ക്ക് കീഴിൽ കഴിഞ്ഞിരുന്ന അംഗൻവാടി കെട്ടിടത്തിനാണ് ഒടുവിൽ ശാപമോക്ഷം ആകുന്നത്.ആലംകോട് പഞ്ചായത്ത് മെംബർ അബ്ദുൽ മജീദ് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെംബർ ആരിഫാ നാസർ ആദ്യ ഘട്ട പ്രവർത്തിക്ക് പതിനഞ്ചു ലക്ഷവും, രണ്ടാം ഘട്ട പ്രവൃത്തിക്ക് പത്ത് ലക്ഷം രൂപയും അനുവദിച്ചത്.1200 സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന ഇരുനില കെട്ടിടം ചിയ്യാനൂർ ചിറക്കുളത്തിനോട് ചേർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്.ചുറ്റു മതിൽ, കുട്ടികൾക്ക് ഇൻഡോർ കളി സ്ഥലം, മിനി ഔട്ട് ഡോർ പാർക്,ഉദ്യാനം തുടങ്ങിയ ഒട്ടനവധി സൗകര്യങ്ങളോടെയാണ് പുതിയ അംഗൻവാടി കെട്ടിടം ഉയരുന്നത്.ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button