EDAPPALLocal news
ആലങ്കോട് ജനത എ.എൽ.പി.സ്കൂളിന് പുരസ്ക്കാരം സമ്മാനിച്ചു
എടപ്പാൾ : എടപ്പാൾ നാട്ടു നന്മയുടെ പത്രവായന ക്വിസ് മൽസരത്തിൽ എടപ്പാൾ ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ആലങ്കോട് ജനത എ.എൽ.പി സ്കൂളിന് അടാട്ട് വാസുദേവൻ സമ്മാനിച്ചു. സത്യൻ കണ്ടനകം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.എസ് ബീനമോൾ, കെ.രേണുക, പി.വിചിത്ര, വി.എം ഷറീഫ, പി.കെ ഷറീന, പി.എ ഫസ്ന, എം.ആർ ഷൈനി എന്നിവർ പ്രസംഗിച്ചു.