ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ അനിഷ്ട സംഭവങ്ങൾ ഖേദകരം:വെൽഫെയർ പാർട്ടി.

ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ അനിഷ്ട സംഭവങ്ങൾ ഖേദകരം:വെൽഫെയർ പാർട്ടി. ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കും പരാതി പരിഹാരത്തിനും വരുന്ന സാധരണക്കാർ അനുഭവിക്കേണ്ടി വരുന്ന ദുരനുഭവങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ നടപടി വേണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണ്ടേ ഉത്തരവാദപ്പെട്ടവരിൽ നിന്ന് തന്നെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.പഞ്ചായത്തിൽ നിന്നും,ഉത്തരവാദിത്വപ്പെട്ട വരിൽ നിന്നും പൊതുജനം കേൾക്കേണ്ടി വരുന്ന വാർത്തകളും,പ്രവർത്തനങ്ങളും പ്രതിഷേധാർഹമാണ്..ഇതിനാണ് അടിയന്തിര പരിഹാരമാണ് വേണ്ടത്.യോഗത്തിൻ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി.മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.സലിം പുത്തൻപുരക്കൽ, ടി. വി. മുഹമ്മദ് അബ്ദുറഹിമാൻ, എം.കെ.അബ്ദുറഹിമാൻ,സി.പി.ഫൈസൽ,സീനത്ത് കോക്കൂർ,റുക്സാന ഇർഷാദ്,കുഞ്ഞിമോൻ ചിയ്യാനൂർ എന്നിവർ പ്രസംഗിച്ചു
