CHANGARAMKULAM
ആലംകോട് ലീലാകൃഷ്ണന് സ്വന്തം തൂലികയിൽ സ്നേഹാദരവൊരുക്കി കുഞ്ഞുമുഹമ്മദ്

ചങ്ങരംകുളം:മാപ്പിള ഗാന രചനാ രംഗത്ത് ടി. സി. കെ എന്നറിയപ്പെടുന്ന ആലംകോട് അട്ടേകുന്നു സ്വദേശി ടി. സി കുഞ്ഞു മുഹമ്മദാണ് എഴുത്ത് ജീവിതത്തിൽ 50 വർഷം പിന്നിടുന്ന തന്റെ ഇഷ്ട്ട കവിയോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കാൻ സ്വന്തം രചനാ വൈഭവം പ്രയോജനപ്പെടുത്തിയത്. തന്റെ ഇഷ്ട എഴുത്തുകാരനോടുള്ള സ്നേഹവും ആദരവും മനോഹര കവിതയിൽ ചാലിച്ചൊരുക്കിയാണ് ടിസികെ എന്നറിയപ്പെടുന്ന യുവ എഴുത്തുകാരൻ വിത്യസ്ഥാനാവുന്നത്.എടപ്പാൾ വിശ്വന്റെ ആലാപനത്തിൽ ഖബറിലെ മാലാഖ, യസ്രിബ്, എന്റെ മുറാദ് തുടങ്ങി യൂട്യൂബ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഒരു ഡസനോളം ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ള ടി. സി.കെ മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ദേയനായ എഴുത്തുകാരനാണ്.
