ആലംകോട് മഹല്ല് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി
June 6, 2023
ചങ്ങരംകുളം : ആലംകോട് മഹല്ല് ജനകീയ കൂട്ടായ്മ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി.ആലംകോട് മഹല്ലിലെ നിർദ്ധന കുടുബമായ പരേതനായ കൈതക്കുഴിയിൽ സുബൈറിന്റെ ഭാര്യയും കുട്ടികളും പ്രായമായ ഉമ്മയും അടങ്ങുന്ന കുടുബത്തിനാണ് ആലംകോട് മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങി ജനകീയരീതിയിൽ വിദേശത്തും സ്വദേശത്തുള്ള ആളുകളുടെ സഹായത്തോടു കൂടിയാണ് വീട് നിർമിച്ചു നൽകിയത്താക്കോൽദാന ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദുറഹീം സഅദി, മഹല്ല് പ്രസിഡന്റ് കെ.വി കുഞ്ഞുമോൻ ഹാജി, മഹല്ല് സെക്രട്ടറി വി.കെ സിദ്ധി,ട്രഷറർ പി.വി അബൂബക്കർ,പി. പി മുഹമ്മദ് ഹാജി, കരീം ആലങ്കോട്, എൻ. അബ്ദുൽ ജലീൽ, എം.വി ഏനു, സി.മുഹമ്മദുണ്ണി ചോലയിൽ, പി.ടി അബ്ദുൾ ഖാദർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുനിത ചർളശ്ശേരി, ശശി പുക്കേപ്പുറത്ത് തുടങ്ങിയവർ ചേർന്ന് കുടുംബത്തിന് നൽകി. മഹല്ല് പരിധിയിൽ സ്വന്തമായി വീടില്ലാത്ത ഒരു കുടുംബവും ഇല്ലാതിരിക്കുന്നതിന് വേണ്ടി വരുംനാളുകളിൽ ഓരോ വർഷത്തിൽ ഓരോ വീട് ജനകീയ പങ്കാളിത്തത്തോടുകൂടി നിർമ്മിച്ച് നൽകുന്നതിന് മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങും എന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മഹല്ല് പ്രസിഡന്റ് കെ. വി കുഞ്ഞുമോൻ ഹാജി പറഞ്ഞു. ചടങ്ങിൽ മഹല്ല് സെക്രട്ടറി വി കെ സിദ്ധി, കരീം ആലങ്കോട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുനിത ചെർളശ്ശേരി,ശശി പുക്കെപ്പുറത്ത്, സൂറത്ത് പള്ളി കൂട്ടായ്മയെ പ്രതിനിധീകരിച്ച് പി. ഷറഫുദ്ദീൻ, ആലംകോട് മഹല്ല് സുന്നി യൂത്ത് സെന്റർ പ്രസിഡന്റ് സി. അബ്ദുൽ റഷീദ്, റൗള യൂത്ത് വിങ്ങ് രക്ഷാധികാരി മുഹമ്മദലി ആലങ്കോട്, നന്മ യുഎഇ കമ്മിറ്റി അംഗം മുബാറക്ക് എം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു