CHANGARAMKULAM

ആലംകോട് മണ്ഡലം കോൺഗ്രസ് അദ്ധ്യക്ഷൻ പി ടി അബ്ദുൾ കാദറിനെ സംസ്ക്കാര സാഹിതി അനുമോദിച്ചു

ചങ്ങരംകുളം: സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറായും അഖിലേന്ത്യാ ടൂർണ്ണമെന്റ് കമ്മിററി മലപ്പുറം ജില്ലാ ഓർഗനൈസറായും തിരഞ്ഞെടുത്ത ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷൻ പി ടി അബ്ദുൾ കാദറിനെ കെ പി സി സി സംസ്ക്കാര സാഹിതി ആലംകോട് മണ്ഡലം കമ്മററി അനുമോദിച്ചു.മണ്ഡലം ചെയർമാൻ ഷംസുദ്ധീൻ വടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്കാര സാഹിതി മലപ്പുറം ജില്ലാ നിർവ്വാഹക സമിതി അംഗം അടാട്ട് വാസുദേവൻ മാസ്റ്റർ ഷാൾ അണിയിക്കുകയും ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: സിദ്ധീഖ് പന്താവൂർ ഉപഹാരം നൽകുകയും ചെയ്തു സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ജില്ലാ ട്രഷറർ ഹുറൈർ കൊടക്കാട്ട്, പഞ്ചായത്ത് അംഗം ശശി പൂക്കേപുറത്ത്, നിയേജക മണ്ഡലം ട്രഷറർ എം ടി ഷരീഫ് മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മണി മാസ്റ്റർ കണാട്ട്, അരുൺലാൽ കരണംകോട്, സി കെ മോഹനൻ, എൻ വി സുബൈർ,, കെ വി അബ്ദുൾ സലീം തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button