CHANGARAMKULAM
ആലംകോട് ബി.ടി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു


ചങ്ങരംകുളം:ആലംകോട് ബി.ടി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. കൊളാഷ്,പോസ്റ്റർ, പതിപ്പ് നിർമ്മാണങ്ങൾ അമ്പിളി മാമനൊരു കത്ത് ,പ്രസംഗം, ക്വിസ്സ്, വീഡിയോ പ്രദർശനം എന്നിവ നടന്നു.രാവിലെ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക റീജാ മേരി, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ദൃശ്യ ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
