CHANGARAMKULAM
ആലംകോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരെ ആദരിച്ചു
ചങ്ങരംകുളം:ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിലെ നാഷണൽ സർവ്വീസ് സ്കീമിന്റെയും ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആലംകോട് പ്രൈമറി ഹെൽത്ത് സെന്ററിലെത്തി ഡോക്ടർമാരെ ആദരിച്ചു.ആശുപത്രി സുപ്രണ്ട് ഷമീന, ഡോ. രൺജിത്,ഹെൽത്ത് ഇൻസ്പെക്ടർ ബേബിക്കുട്ടി,എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ പി വി വില്ലിംഗ്ടൺ, എൻ എസ് എസ് കോ ഓഡിനേറ്റർ ജംഷിയ ബി പി, ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി എസ്, അധ്യാപകരായ സുരേഷ് ബാബു കെ.എം, പ്രിയ കെ വിദ്യാർത്ഥികളായ ആഷ, സാനിയ, ഹനീബ, ഹിബ ടി എന്നിവർ നേതൃത്വം നൽകി
.