CHANGARAMKULAM

ആലംകോട് പഞ്ചായത്ത് കിറ്റിഷോ സംഘടിപ്പിച്ചു

ചങ്ങരംകുളം: ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി സ്കൂളുകളിൽ കിറ്റി ഷോ സംഘടിപ്പിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. വിനോദ് നരിനാടാണ് കിറ്റിഷോയുമായി ആലങ്കോട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ എത്തിയത്. കിറ്റി ഷോയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഒതളൂർ ജി.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രബിത അധ്യക്ഷയായി.ഗ്രാമപഞ്ചായത്ത് മെമ്പർ സുജിത സുനിൽ,ജൽജീവൻ മിഷൻ കോഡിനേറ്റർ സുഹൈൽ, സ്കൂൾ അധ്യാപിക ടി.കെ ഷീല, പിടിഎ പ്രസിഡണ്ട് വി.പി നാസർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
പാവിട്ടപ്പുറം പാവിട്ടപ്പുറം അസബാഹ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, ചീയാനൂർ ജി എൽ പി സ്കൂൾ വളയംകുളം,ചങ്ങരംകുളം എന്നിവിടങ്ങളിലും കിറ്റി ഷോ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button