CHANGARAMKULAM
ആലംകോട് പഞ്ചായത്തിൽ പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും നബാർഡും സംയുക്തമായി കെ. ഐ എൽ. എ, എസ് എൽ ബി സി, എൽ എസ് ജി,വകുപ്പുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതി ആലാംകോട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.ആലംകോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ മുഹമ്മദ് ഷെരീഫിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ കെ വി ഉദ്ഘാടനം ചെയ്തു.
ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലറും റിട്ടയേർഡ് കാനറാ ബാങ്ക് ഉദ്യോഗസ്ഥനുമായ വേലായുധൻ സാമ്പത്തിക പരിശീലനം നൽകി.പഞ്ചായത്ത് മെമ്പർമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിശീലന യോഗത്തിൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ചങ്ങരംകുളം ബ്രാഞ്ച് മാനേജർ അഭിരാജ് സ്വാഗതവും പഞ്ചായത്തു സെക്രട്ടറി അനൂപ് നന്ദിയും രേഖപ്പെടുത്തി.
