CHANGARAMKULAMLocal news

ആലംകോട് നന്നംമുക്ക് പഞ്ചായത്തുകള്‍ കണ്ടയ്മെന്റ് സോണില്‍:പുറത്തേക്കുള്ള റോഡുകള്‍ അടക്കും

ചങ്ങരംകുളം:കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തുകള്‍ കണ്ടയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കളകടര്‍ ഉത്തരവിറക്കി.10/05/2021 ന് ഉച്ചക്ക് 2 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും.

കണ്ടയ്ന്‍മെന്റ് മേഖലയില്‍ നിന്ന് പുറത്തേക്കുള്ള റോഡുകള്‍ പൂര്‍ണ്ണമായും അടക്കും.മെഡിക്കല്‍ എമര്‍ജന്‍സി,വിവാഹം,മരണം തുങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവില്ല.ജില്ലയില്‍ 48 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button