ആലംകോട് ഗ്രാമ പഞ്ചായത്ത് ദിശ -2 2023 സംഘടിപ്പിച്ചു


ആലംകോട് ഗ്രാമ പഞ്ചായത്ത് ഹയാത്ത് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും നന്നംമുക്ക് FLG കൺവെൻഷൻ സെന്ററിന്റെയും സഹകരണത്തോടെ ദിശ -2 2023 എന്ന പേരിൽ എസ്.എസ് എൽ സി , പ്ലസ്ടു വിജയികളെയും ആലംകോട് ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉന്നതനേട്ടം കൈവരിച്ച വരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. പി.നന്ദകുമാർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷെഹീർ അധ്യക്ഷത വഹിച്ചു. സിനിമാതാരം ലുക്മാൻ അവറാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ, ബോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ , റീസാ പ്രകാശൻ, കരുണാകരൻ. വി.വി,വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ്, ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ , മെമ്പർമാരായ സി.കെ അഷറഫ് കുഞ്ഞു എന്ന അബ്ദുൾ സലാം, സുജിത സുനിൽ , എൻ. ഉണ്ണി ,ഹുറൈർ കൊടക്കാട്ട്, പി.പി ഖാലിദ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പി.പി എം അഷറഫ് സുധീർ ചെമ്പ്രേത്ത്, റുബീന, നസറുദ്ദീൻ, ഡോ: അക്ബർ അലി, ശ്രീജേഷ് പന്താവൂർ, അജിത്ത് മായനാട്ട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ കുട്ടികളോട് സംവദിച്ചു. വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ച വരെയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിന് വൈസ് പ്രസിഡണ്ട് പ്രഭിത സ്വാഗതവും സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
