CHANGARAMKULAM

ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് ‘ഫെസ്റ്റിന് ഇന്ന് തുടക്കം

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് മൂന്നര കോടി മുടക്കി നിര്‍മ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് വൈകിയിട്ട് 3 മണിക്ക് നടക്കുന്ന ഘോഷയാത്രയോടെ തുടക്കമാവും.തുടര്‍ന്ന് 4 മണിക്ക് കലാഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കും.ആലംകോട് ഗ്രാമപഞ്ചായത്തിലെ വിവിധ കലാകാരൻ മാരെ ആദരിക്കൽ,ആലംകോട് ലീലാകൃഷ്ണന് ആദരവ്,വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും.തുടര്‍ന്ന് 7 മണിക്ക് അസിൻ വെള്ളിലയുടെ നേതൃത്വത്തില്‍ സംഗീത രാവും അരങ്ങേറും. 27ന് വെള്ളിയാഴ്ച വൈകിയിട്ട് 3 മണിക്ക് സംരംഭകസഭ,തുടര്‍ന്ന് 5 മണിക്ക് മാജിക്കല്‍ വോയ്സിന്റെ ഗാനമേള തുടര്‍ന്ന് 7 മണിക്ക് ശ്രീക്കുട്ടന്റെ വയലിന്‍ ഫ്യൂഷന്‍,എന്നിവയും നടക്കും് 28ന് വൈകിയിട്ട് 3 മണിക്ക് പഞ്ചായത്ത് കെട്ടിടോദ്ഘാടനത്തിന് ശേഷം വൈകിയിട്ട് 5 മണിക്ക് സാംസ്കാരിക സെമിനാർ,മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ തുടര്‍ന്ന് 7 മണിക്ക് തരംഗമായി മാറിയ ഡബ്ബ ബാന്റ് മ്യൂസിക്കല്‍ പ്രോഗ്രാം നടക്കും. 29ന് ഞായറാഴ്ച വൈകിയിട്ട് 3 മണിക്ക് ഉന്നതവിജയം നേടിയവർക്ക് ആദരവ്,മെന്റലിസ്റ്റ് താഹിര്‍ അലി ഒരുക്കുന്ന മൈന്റ് ഇല്ല്യൂഷന്‍,വൈകിയിട്ട് 7 മണിക്ക് മെലോമാനിക് ഫോക്ക് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും.4 ദിവസവും ഫെസ്റ്റ് ദിനങ്ങളില്‍ ഫുഡ് ഫെസ്റ്റും പാചകമത്സരവും ഉണ്ടായിരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button