ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി
April 27, 2023
ചങ്ങരംകുളം : സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ആലങ്കോട് ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ചങ്ങരംകുളം മുസ്ലിം ലീഗ് ഓഫീസിന് മുൻവശത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്തിനു മുൻവശത്ത് ചങ്ങരംകുളം പോലീസ് തടഞ്ഞു. കെട്ടിടം നികുതിയും പെർമിറ്റ് ഫീസ് ചരിത്രത്തിലില്ലാത്ത രീതിയിൽ വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ കൊള്ള എന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇഫ്ദ്ധിക്കാറുദ്ധീൻ പറഞ്ഞു. എം കെ അൻവർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പി.ടി ഖാദർ സ്വാഗതം പറഞ്ഞു.പി.പി യൂസഫലി, സി.എം യൂസഫ്,അബ്ദുസ്സലാം എന്ന കുഞ്ഞു,ഷാനവാസ് വട്ടത്തൂർ,ഹക്കീം പെരുമുക്ക്, സി കെ അഷറഫ്, പി.കെ അബ്ദുള്ളക്കുട്ടി, മണി മാഷ്, ശരീഫ് മാഷ്, ഹുറൈർ കൊടക്കാട് ,ഇ. ആർ ലിജേഷ്, സുജിത ഒതളൂർ, അമാൻ അബ്ദു, മജീദ് പാവിട്ടപ്പുറം, അലി ആലങ്കോട് തുടങ്ങിയവർ സംസാരിച്ചു.