എൽ.ഡി.എഫ് സമരം ആഭാസം മാത്രമാണെന്ന് ഭരണസമിതി


എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ കൊവിഡ് വാക്സിൻ വിതരണത്തിനെതിരായ എൽ.ഡി.എഫ് സമരം ആഭാസം മാത്രമാണെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സിംഹാസനം നഷ്ടപ്പെട്ടതിൽ വിറളി പിടിച്ചാണ് സമരത്തിനു വേണ്ടി സമരം സൃഷ്ടിക്കുന്നതെന്നും പ്രസിഡണ്ടും അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന സർക്കാരം’ ആരോഗ്യ വകുപ്പും നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാക്സിൻ നൽകുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്തിന് പ്രത്യേക നിലപാടില്ല. പദ്ധതികളുടെ ഫണ്ട് ലാപ്സാക്കി എന്നത് ശുദ്ധ അസംബന്ധമാണ്. എഗ്രിമെൻറ് വച്ച മുഴുവൻ പദ്ധതികളും പൂർത്തീകരിക്കും.കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ പിടിപ്പുകേടുകൊണ്ടാണ് ഫണ്ട് ലാപ്സായത്. പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങൾക്ക് ഇക്കാര്യം അറിയാമെന്നിരിക്കെ പഞ്ചായത്തിന് മുന്നിൽ എൽ.ഡി.എഫ് നടത്തുന്ന സമരം അണികളെ പിടിച്ചു നിർത്താനുള്ള തന്ത്രമാണ്. പഞ്ചായത്തിനെ സംബസിച്ച് ഭരണപക്ഷമൊ പ്രതിപക്ഷ മൊ എന്ന വ്യത്യാസമില്ല വികസന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് കൈക്കൊണ്ടു വരുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ്, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്തിൽ അഷറഫ് എന്നിവർ പറഞ്ഞു.
